വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 9 ഏപ്രില്‍ 2020 (11:57 IST)
ബാലി: കോവിഡ് 19 പ്രതിരോധത്തിനായി തങ്ങളുടെ പക്കൽ സുലഭമായുള്ള വീഞ്ഞിനെ പ്രയോജനപ്പെടുത്തി ഇന്തോനേഷ്യൻ ദ്വീപായ ബാലി. സനിറ്റൈസറുകളുടെ കുറവ് പരിഹരിയ്ക്കാനാണ് വീഞ്ഞിനെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിയ്ക്കുന്ന ഈന്തപ്പഴത്തില്‍ നിന്നുള്ള വീഞ്ഞിനെ സാനിറ്റൈസറാക്കി മാറ്റുകയായിരുന്നു.
പുളിപ്പിച്ച പാം വൈനില്‍ നിന്ന് 10,000 ബോട്ടില്‍ സാനിറ്റൈസറുകളാണ് ഇവര്‍ നിര്‍മിച്ചിരിക്കുന്നത്. ബാലി പോലീസ് മേധാവി പെട്രസ് റെയ്ന്‍ഹാര്‍ഡ്ഗോ ലോസിന്റെ ആശയമാണ് വീഞ്ഞില്‍ നിന്ന് സാനിറ്റൈസര്‍ നിർമ്മിച്ചതിന് പിന്നിൽ. അരാക്ക് എന്നറിയപ്പെടുന്ന പ്രാദേശിക മദ്യം 4,000 ലിറ്റര്‍ ശേഖരിച്ചു. ഇതിൽനിന്നും ബാലിയിലെ ഉദയാന സര്‍വകലാശാല ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒരാഴ്ചക്കുള്ളിൽ
സാനിറ്റൈസർ നിർമ്മിക്കുകയായിരുന്നു.