ഒരിക്കലും മറക്കില്ല, മരുന്നുകളുടെ കയറ്റുമതി വിലക്ക് പിൻവലിച്ചതിന് പിന്നാലെ മോദിയ്ക്ക് നന്ദിയറിയിച്ച് ട്രംപ്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (10:11 IST)
ന്യൂയോര്‍ക്ക്: കോവിഡ് നിരോധത്തിന് ഉപയോഗിയ്ക്കുന്ന ഹൈഡ്രോക്സി ക്ലോറോ‌ക്വിൻ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡിനെതിരായ ഈ യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല, മനുഷ്യരെ ആകെ സഹായിച്ച നരേന്ദ്രമോദിയുടെ കരുത്തുള്ള നേതൃത്വത്തിന് നന്ദിയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

'കഠിനമായ കാലത്തിലൂടെ കടന്നുപോകുമ്പോഴാണ് യഥാര്‍ഥ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരിക. ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ അടക്കമുള്ള മരുന്നുകള്‍ അമേരിക്കയിലേക്ക് എത്തിച്ച്‌ നല്‍കിയ മോദിയുടെ നല്ല മനസിനെ ഒരിക്കലും മറക്കില്ല' ട്രംപ് ട്വിറ്ററിൽ കുറിച്ചു, ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നുകൾ അമേരിയ്ക്കക്ക് നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി വിലക്കിൽ ഇന്ത്യ ഇളവ് വരുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :