അനുബന്ധ വാര്‍ത്തകള്‍
- ഇനി സൂപ്പര്‍താരങ്ങളുടെ സിനിമക്കാലം! മമ്മൂട്ടി-മോഹന്‍ലാല്‍-സുരേഷ് ഗോപി സിനിമകള്‍ ഒന്നിച്ചെത്തുന്നു
- ഒഴിവുകാലം ആഘോഷിക്കാന്‍ രഞ്ജിത മേനോന്, ബാംഗ്ലൂരില്‍ നിന്നും നടി, പുതിയ ചിത്രങ്ങള്‍
- Official Trailer |മലയാളത്തിലെ പുതിയ വെബ് സീരിസ്, പുതിയ ചുവടുവെപ്പുമായി നടി അഹാന കൃഷ്ണ
- മമ്മൂട്ടിയുടെ റോഷാക്ക് റിലീസ് വൈകും? പുതിയ റിപ്പോര്‍ട്ടുകള്‍
- 'മോഷ്ടിച്ചും ഉപയോഗിക്കാം വാങ്ങിയും ഉപയോഗിക്കാം'; ടെലിഗ്രാമില്‍ പുതിയ സിനിമകള്‍ കാണുന്നതിനെ കുറിച്ച് നടന് ടോവിനോ തോമസ്
മീഷോ ഇനി മലയാളത്തിലും, പുതിയ അപ്ഡേറ്റുമായി ഷോപ്പിങ് ആപ്പ്
ദില്ലി: മീഷോയുടെ സേവനങ്ങൾ ഇനി മലയാളത്തിലും. വിവിധ പ്രദേശങ്ങളിലെ 377 ദശലക്ഷം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രാദേശിക ഭാഷകളിലും മീഷോ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത്. മലയാളം ഉൾപ്പടെ 8 പ്രാദേശിക ഭാഷകളിലാണ് മീഷോ പുതുതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
മലയാളം,തമിഴ്,കന്നഡ,തെലുങ്ക്,മറാത്തി,ഗുജറാത്തി,ബംഗാളി,ഒഡിയ എന്നീ ഭാഷകളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിലെ എല്ലാ സേവനങ്ങൾക്കും ഇതോടെ ഉപഭോക്താക്കൾക്ക് ഇഷ്ടഭാഷ തിരെഞ്ഞെടുക്കാനാകും. ഉപഭോക്താക്കളിൽ പകുതി പേരും ആദ്യമായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരാണ് എന്നതിനാലാണ് പുതിയ അപ്ഡേഷൻ കൊണ്ടുവന്നിരിക്കുന്നത്.