സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 13 ഓഗസ്റ്റ് 2022 (13:47 IST)
നെയ്യാറ്റിന്‍കരയില്‍ ദേശീയ പതാക പിഴുതെറിഞ്ഞ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ വലിയവിള സ്വദേശി അഗസ്റ്റിനെയാണ് കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കലിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാള്‍ പിഴുതെറിഞ്ഞത്.
കോട്ടക്കലില്‍ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിന്‍. തന്റെ സ്ഥാപനത്തിന്റെ മുന്നില്‍ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് അഗസ്റ്റിന്‍.