ലൂമിയ 630 ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (16:28 IST)
തങ്ങളുടെ പ്രഥമ വിന്‍ഡോസ് ഫോണാ‍യ ഇന്ത്യയില്‍ അവതരിപ്പിച്ചു. നോക്കിയ ലൂമിയ സീരിസിലെ ആദ്യ ഇരട്ടസിം ഫോണാണ് ഇത്. ഫോണിന്റെ സിംഗിള്‍ സിം വേര്‍ഷനും ലഭ്യമാണ്. 11,500 രൂപയ്ക്ക് ഡ്യൂവെല്‍ സിം വേര്‍ഷന്‍ ലഭിക്കും. 10,500 രൂപയ്ക്ക്‌ സിംഗിള്‍ സിം വേര്‍ഷനും ലഭ്യമാണെന്ന്‌ നോക്കിയ വ്യക്തമാക്കി.

സിംഗിള്‍ സിം ഡ്യുവല്‍ സിം വേര്‍ഷനുകളുടെ സ്പെസിഫിക്കേഷനുകള്‍ സമാനമാണ്‌. ഡ്യുവല്‍ സിം വേര്‍ഷന്‍ മെയ്‌ 16 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. എന്നാല്‍ സിംഗിള്‍ സിം വേര്‍ഷന്‍ ലഭിക്കണമെങ്കില്‍ ജുണ്‍ വരെ കാത്തിരിക്കേണ്‍്ടി വരും.

നോക്കിയയുടെ ജനപ്രിയ വിന്‍ഡോസ്‌ മോഡലായ 520യുടെ പിന്‍ഗാമിയാണ്‌ ലൂമിയ 630. സാധാരണക്കാരെ ലക്ഷ്യം വച്ച
പുറത്തിറകിയിരിക്കുന്ന ഫോണിലൂടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് നോകിയയുടെ ശ്രമം. വിന്‍ഡോസ്‌ 8.1 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലൂമിയ 630-ല്‍ ഉപയോഗിച്ചിരിക്കുന്നത്‌.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 400 ക്വാഡ്കോര്‍ പ്രോസസര്‍, 4.5 ഇഞ്ച്‌ സ്ക്രീന്‍, ഗൊറില്ല ഗ്ലാസ്‌, 1850 എംഎഎച്ച്‌ ബാറ്ററി, 5 എംപി ഓട്ടോഫോക്കസ്‌ ക്യാമറ. 720 പിക്സല്‍ എച്ച്‌.ഡി. വീഡിയോ റെക്കോഡിംഗ്‌, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ (മെമ്മറി കാര്‍ഡ്‌ സപ്പോര്‍ട്ട്‌) 512 എംബി റാം തുടങ്ങിയവയാണ്‌ ലൂമിയ 630യുടെ പ്രധാനപ്പെട്ട സാങ്കേതിക പ്രത്യേകതകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :