കേന്ദ്ര നിയന്ത്രണം: സ്വര്‍ണ്ണം ഇറക്കുമതി കുത്തനെ കുറഞ്ഞു

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (11:02 IST)
കറന്റ്
അക്കൗണ്ട് കമ്മി കുറയ്‌ക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സ്വര്‍ണം ഇറക്കുമതി കുത്തനെ കുറച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 74 ശതമാനം കുറവാണുണ്ടായത്.

നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ സ്വര്‍ണ്ണ ഇറക്കുമതി തകര്‍ച്ചയിലേക്കു നീങ്ങുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഈവര്‍ഷം മാര്‍ച്ചില്‍ 17 ശതമാനം ഇടിവ് ഇറക്കുമതിയില്‍ നേരിട്ടിരുന്നു. 275 കോടി ഡോളറിന്റെ സ്വര്‍ണമാണ് മാര്‍ച്ചില്‍ ഇന്ത്യ ഇറക്കുമതി ചെയ്‌തത്. 2013 മാര്‍ച്ചില്‍ ഇത് 333 കോടി ഡോളറായിരുന്നു.

വിദേശ നാണയ വിനിമയത്തില്‍ രാജ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. 2012-13ല്‍ 8,800 കോടി ഡോളറായിരുന്നു ഇത്. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിച്ചതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ കറന്റ് അക്കൗണ്ട് കമ്മി കുത്തനേ കുറഞ്ഞിരുന്നു.

3,200 കോടി ഡോളറായാണ് കറന്റ് അക്കൗണ്ട് കമ്മി താഴ്‌ന്നത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് നികുതി ഒരു ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായി ഉയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിച്ചത്. സാമ്പത്തിക മേഖലയില്‍ ഉണര്‍വ്വ് തുടരുന്നതിനാല്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :