ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 26 ഏപ്രില്‍ 2014 (09:50 IST)
പ്രമുഖ മൊബൈല്‍ നിര്‍മാണ കമ്പനി പൂര്‍ണമായും മൈക്രോസോഫ്റ്റില്‍ ലയിച്ചു. എന്നാല്‍ നികുതിവകുപ്പുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ കിടക്കുന്നതിനാല്‍ ചെന്നൈയിലെ നിര്‍മ്മാണ പ്ലാന്റ്
തല്‍ക്കാലം ലയിപ്പിക്കുകയില്ല.
എന്നാല്‍ ചെന്നൈയിലെ പ്ലാന്റില്‍ നിന്ന് മൈക്രോസോഫ്റ്റിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഫോണുകള്‍ നിര്‍മിച്ചുനല്‍കും. ലയനത്തോടെ കമ്പനിയുടെ പെരും നേരത്തെ മൈക്രൊസോഫ്റ്റ് എന്നാക്കി മാറ്റിയിരുന്നു. ഇനി കൂടുതല്‍ കാര്യക്ഷമമായ മൊബൈലുകള്‍ വിപണിയിലെത്തിക്കാന്‍ പരിശ്രമിക്കുമെന്ന് കമ്പനി പറഞ്ഞു.
പ്രതീക്ഷിച്ചതിനേക്കള്‍ ഒരുമാസം ലയനനടപടികള്‍ വൈകിയതിനാല്‍ 4,32,000 കോടി രൂപയാണ് നോകിയയെ സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് മുടക്കിയത്. നോകിയയുടെ ഡിവൈസസ് ആന്‍ഡ് സര്‍വീസസ് ബിസിനസ് പൂര്‍ണമായും സെപ്റ്റംബറില്‍ മൈക്രോസോഫ്റ്റിന്റേതാകും.
നോകിയയുടെ നിലവിലുള്ള എല്ലാ കസ്റ്റമര്‍ വാറന്റികളുടെയും ഉത്തരവാദിത്വം ഇനി മുതല്‍ മൈക്രോസോഫ്റ്റിനായിരിക്കും. നോകിയയില്‍ നിന്ന് 25,000 ജീവനക്കാര്‍ പുതുതായി മൈക്രോസോഫ്റ്റ് കുടുംബത്തിലെത്തും.