1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Kabalis first entry scene leaked

'കബാലി' തേരോട്ടം തുടങ്ങാൻ മണിക്കൂറുകൾ മാത്രം; തലൈവരുടെ മാസ് എൻട്രി ഇന്റർനെറ്റിൽ പ്രചരിക്കുന്നു

കബാലിയുടെ ആദ്യ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

ചെന്നൈ
രജനീകാന്തിന്റെ മാസ് ചിത്രമായ കബാലിയുടെ ആദ്യ സീനുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ സെനസർ കോപ്പി ചോർന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആദ്യ രംഗങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കവെയാണ് ചിത്രത്തിന്റെ ആദ്യ രംഗങ്ങൾ പുറത്തുവന്നിരിക്കുന്നത്.
 
ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ വ്യാജപതിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ചില സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് സൈറ്റുകളില്‍ നിന്ന് ഇവ പിന്‍വലിക്കുകയും ചെയ്തു. 
 
ചിത്രം ഓൺലൈനിൽ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചിട്ടുണ്ട്. കബാലിയുടെ സെൻസർ കോപ്പി പുറത്തുവന്നാലും അതൊന്നും ചിത്രത്തിന്റെ റിലീസിനെ ബാധിക്കില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റെക്കോര്‍ഡിട്ടിരുന്നു.
About Writer
aparna shaji
അടുത്ത ലേഖനം
കബാലി അത്ഭുതം! അമേരിക്കയില്‍ പ്രിവ്യൂ ഷോ, നേരിട്ട് കണ്ട് രജനി !