1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local news

മകന്റെ ഭാര്യയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

Pathanamthitta
മകന്റെ ഭാര്യയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല നിരണം പ്ലാപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ ചാക്കോയാണ്(66) കൊല്ലപ്പെട്ടത്. ഇവരുടെ മകന്റെ ഭാര്യ ലിന്‍സിയുടെ കുത്തേറ്റാണ് മരിച്ചത്. ലിന്‍സിയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തേയും വീട്ടമ്മയെ ലിന്‍സി ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു കുത്തേറ്റത്.
 
ആക്രമണത്തില്‍ നിന്ന് മാതാവിനെ രക്ഷിക്കാന്‍ നോക്കിയ മകനും കുത്തേറ്റിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അടുത്ത ലേഖനം
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക: മുന്നുപേരെ കൊലപ്പെടുത്തി തലയറുത്ത് പ്രദർശിപ്പിച്ചു, അതേ രിതിയിൽ പ്രതികാരം