പൊതുസ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ പാടില്ല, അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കളിൽ ശ്രദ്ധവേണം

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (08:43 IST)
കോവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്ക് പ്രത്യേക ക്രമികരണങ്ങളും മാർഗനിർദേശവും തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനം. പൊതുസ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ ഒഴിവാക്കാനും യോഗം തീരുമാനിച്ചു, വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പൊതുസ്ഥലങ്ങളിൽ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തണം. കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറന്നു പ്രകർത്തിയ്ക്കാം. ഹോട്ടലുകള്‍ രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. സാമൂഹിക അകലം പാലിച്ച്‌ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നതിന് നിയന്ത്രണമില്ല. ഓണത്തിനായി പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്ക് സംരക്ഷണം ഒരുക്കാനും പരിശോധന നടത്താനും ആരോഗ്യവകുപ്പിന് നിര്‍ദേശം നൽകിയിട്ടുണ്ട്. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :