വേദന തോന്നിയത് നഗ്നയായി അഭിനയിച്ചപ്പോഴല്ല, വെളിപ്പെടുത്തലുമായി അമല പോൾ !

Last Modified വ്യാഴം, 18 ജൂലൈ 2019 (13:34 IST)
ആടൈ റിലീസ് ആകുന്നതിന് തൊട്ടു മുൻപ് സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അമല പോൾ. താൻ നഗ്നയായി അഭിനയിക്കുന്ന രാംഗം ചിത്രീകരിക്കുമ്പോൾ 15പേർ മാത്രമാണ് ക്രൂവിൽ ഉണ്ടായിരുന്നത് എന്ന് അമല പോൾ പറയുന്നു.

'അടൈ സിനിമയിൽ നഗ്നാനയായി അഭിനായിച്ചതിൽ എനിക്ക് ഒട്ടും വിഷമം ഇല്ല. എന്നൽ അതിന് മുൻപ് ചെയ്ത ചിത്രങ്ങളിലെ ചില രംഗങ്ങളിലും ഗാന രംഗങ്ങളിലും ശരീര പ്രദർശനവും നഗ്നതാ പ്രദർശനവും നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് അപ്പോഴാണ് മനസിൽ വേദന തോന്നിയിട്ടുള്ളത്.

അടൈയിലെ ആ രംഗത്തിൽ വൃത്തികേടോ അശ്ലീലതയോ ഇല്ല. പ്രേക്ഷകർ ചിത്രത്തെ പൂർണമനസോടെ സ്വീകരിക്കും എന്ന ഉറപ്പുണ്ട് അമല പോൾ പറഞ്ഞു. നഗ്നയായി അഭിനയിക്കുന്നതിനെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഞെട്ടി എന്നും എന്നാൽ നല്ല കഥയാണോ എന്നുമാത്രമണ് പിന്നീട് ചോദിച്ചത് എന്നും അമല പോൾ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :