Last Updated:
വ്യാഴം, 18 ജൂലൈ 2019 (16:49 IST)
മുതലയും പെരുമ്പാമ്പും തമ്മിലുള്ള യുദ്ധം കണ്ടിട്ടുണ്ടോ ? കാടുകളിൽ ഇതൊരു നിത്യ സംഭവമാണ്. ആക്രമിച്ഛ് വേട്ടയാടി ഭക്ഷിക്കുന്ന രണ്ട് ജീവികൾ തമ്മിലുള്ള ഏറ്റുമുട്ടലാകുമ്പോൾ സംഗതി കടുക്കും. മിക്കപ്പോഴും പെരുമ്പാമ്പുകൾ തന്നെയാണ് പരാജയപ്പെടുക. അപൂർവമായി മുതലകളെ പെരുമ്പാമ്പുകൾ വിഴുങ്ങുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അസാമാന്യ വലിപ്പമുള്ള പെരുമ്പാമ്പുകൾക്ക് മാത്രമേ അത് സാധിക്കു.
പെരുമ്പാമ്പിനെ കീഴ്പ്പെടുത്തി ഭക്ഷിക്കുന്ന മുതലയുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫ്ലോറിഡയിലെ എവർഗ്ലേഡ് നാഷണൽ പാർക്കിൽനിന്നും ഇവാൻ വിൽസൺ എന്ന വൈൽഡ് ലൈഫ് വീഡിയോഗ്രാഫറാണ് ഈ വീഡിയോ പകർത്തിയത്. ഒടുവിൽ 13 അടിയോളം നീളം വരുന്ന ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പ് 11 അടിയോളം നീളമുള്ള മുതലക്കുമുന്നിൽ തോറ്റു. പെരുമ്പാമ്പിനെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന മുതലയെ വീഡിയോയിൽ കാണാം.