അനുബന്ധ വാര്ത്തകള്
- ജനാലകൾ തുറന്നിട്ട് സെക്സ് പാർട്ടി, ഷെയ്ൻ വോൺ വീണ്ടും വിവാദത്തിൽ
- ഒരേ നക്ഷത്രക്കാർ വിവാഹം കഴിച്ചാൽ ? ഇക്കാര്യങ്ങൾ അറിയു !
- ചൂണ്ടയിട്ട് പിടിച്ച മീനിനെ കരയിലേക്ക് കയറിവന്ന് അകത്താക്കി മുതല, വീഡിയോ !
- സൗദി എയർപോർട്ടിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
- പത്ത് പൊതുമേഖല ബാങ്കുകൾ നാലായി ലയിച്ചു ചേരുന്നു, സാമ്പത്തിക മേഖലയിൽ പുതിയ പ്രഖ്യാപനങ്ങളുമായി നിർമല സീതാരാമൻ
പ്രൗഢഗംഭീരം, കറുപ്പണിഞ്ഞ് ടാറ്റ ഹാരിയർ, വില 16.76 ലക്ഷം
കാത്തിരിപ്പിനൊടുവിൽ പ്രൗഢഗംഭീരമായ ഹാരിയർ ഡാർക് എഡിഷനെ വിപണിയിലെത്തിച്ച് ടാറ്റ. അറ്റ്ലസ് ബ്ലാക്ക് നിറത്തിൽ എത്തുന്നവേരിയന്റ് ഹാരിയർ ഡാർക്ക് എന്നാണ് പേര് നൽകിയിരിക്കുന്നത്. 16.76 ലക്ഷം രൂപായാണ് ഈ വേരിയന്റിന് ഡൽഹിയിലെ എക്സ് ഷോറൂം വില.
അടിമുടി കറുപ്പിൽ കുളിച്ചാണ് ഹാരിയർ ബ്ലാക്ക് എഡിഷന്റെ വരവ്. ഗ്ലോസി ബ്ലാക്കാണ് നിറം. ഇതിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ 17 ഇഞ്ച് ബ്ലാക്ക് സ്റ്റോൺ അലോയ് വീലുകളും നൽകിയിരിക്കുന്നു. മുന്നിലേയും പിന്നിലേയും ബ്ലാക് സ്കിഡ് പ്ലേറ്റുകളും ആ എലെഗന്റ് ശൈലിയോട് ചേർന്ന് നിൽക്കുന്നു. ഹെഡ്‌ലാമ്പുകൾക്ക് ഗ്രേ ഫിനിഷും നൽകിയിരിക്കുന്നു.
ഇന്റീരിയറും പൂർണമായും കറുപ്പണിഞ്ഞിട്ടുണ്ട് .റഗുലർ ഹാരിയറിൽ ബ്രൗൺ ലെതർ സീറ്റുകളായിരുന്നു എങ്കിൽ ബ്ലാക് എഡിഷനിൽ ബ്ലാക്ക് ലെതർ സീറ്റുകളാണ് നൽകിയിരിക്കുന്നത്. ബ്ലാക് സ്റ്റോൺ ഡാഷ് ബോർഡിൽ ഗ്രേ ഫിനിഷും കാണാം. പൂർണമയും കറുപ്പ് നിറത്തെ അടിസ്ഥാനപ്പെടുത്തിയ ചെറിയ ഡിസൈൻ മാറ്റങ്ങൾ ഒഴിച്ചാൽ മറ്റു മാറ്റങ്ങൾ ഒന്നും ബ്ലാക് എഡിഷനിൽ ഇല്ല
140 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.