പത്ത് പൊതുമേഖല ബാങ്കുകൾ നാലായി ലയിച്ചു ചേരുന്നു, സാമ്പത്തിക മേഖലയിൽ പുതിയ പ്രഖ്യാപനങ്ങളുമായി നിർമല സീതാരാമൻ

Last Updated: വെള്ളി, 30 ഓഗസ്റ്റ് 2019 (19:14 IST)
സാമ്പത്തിക മേഖലയെ പിടിച്ചുനിർത്താൻ നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിംഗ് മേഖലയിയിൽ ഊന്നിയുള്ള പുതിയ പരിഷ്കാരങ്ങളെ കുറിച്ചാണ് നിർമല സിതാരാമൻ വ്യക്തമാക്കിയത്. ഭവന വായ്‌പാ മേഖലയിലേക്ക് 3300 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു.

രാജ്യത്ത് വീണ്ടും പൊതു മേഖല ബാങ്കുകളുടെ ലയനം ഉണ്ടാകുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. പത്ത് പൊതുമേഖല ബാങ്കുകളെയാണ് നാലെണ്ണമാക്കി ലയിപ്പിക്കുന്നത്. കനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഒന്നാകും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കാണ് രൂപപ്പെടുക. ബാങ്കിന്റെ ആകെ മൊത്തം ബാങ്കിംഗ് വ്യാപാരം 15.2 ലക്ഷം കോടി രൂപയാകും.

യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോ‍ർപ്പറേഷൻ ബാങ്ക് എന്നീ ബാങ്കുകളും ലയിച്ച് ഒന്നാകും. 14.6 ലക്ഷം കോടി രൂപ മൊത്ത ബാങ്കിംഗ് തുകയോടെ ഇത് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കാങ്കും. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‍സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കുന്നു. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ലയിച്ചു ചേരും.

55,200 കോടി രൂപ ബാങ്കുകൾക്ക് കൈമാറും. ഈ നീക്കം വളർച്ച ലക്ഷ്യമാക്കിയിട്ടാണ് ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. ബാങ്കുകൾ ലയിച്ചുചേരുമെങ്കിലും കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകില്ല എന്നും ഉദ്യോഗസ്ഥരെ ഫലപ്രദമാായ രീതിയിൽ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിക്കും എന്നും ധനമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :