അനുബന്ധ വാര്‍ത്തകള്‍
- ചൂണ്ടയിട്ട് പിടിച്ച മീനിനെ കരയിലേക്ക് കയറിവന്ന് അകത്താക്കി മുതല, വീഡിയോ !
- സൗദി എയർപോർട്ടിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
- പത്ത് പൊതുമേഖല ബാങ്കുകൾ നാലായി ലയിച്ചു ചേരുന്നു, സാമ്പത്തിക മേഖലയിൽ പുതിയ പ്രഖ്യാപനങ്ങളുമായി നിർമല സീതാരാമൻ
- വിവാഹത്തിന് വരൻ എത്തിയത് യുദ്ധ ടാങ്കിൽ, അന്തം വിട്ട് ആളുകൾ !
- അമ്മയെയും സഹോദരിയെയും പിഞ്ചുകുഞ്ഞിനെയും വെടിവച്ച് കൊലപ്പെടുത്തി 18കാരൻ, സംഭവം ഇങ്ങനെ
ഒരേ നക്ഷത്രക്കാർ വിവാഹം കഴിച്ചാൽ ? ഇക്കാര്യങ്ങൾ അറിയു !
എല്ലായിടത്തും ഉയർന്നു കേൾക്കാറുള്ള ഒരു ചോദ്യമാണ് ഓരേ നക്ഷത്രക്കാർക്ക് വിവാഹിതരാകാമോ എന്നത്. ചിലർ ഇത് ദോഷകരമാണെന്നും ചിലർ വിവാഹിതരാകുന്നതിൽ തെറ്റില്ല എന്നും പറയാറുണ്ട്. എന്താണ് ഇതിനു പിന്നിലെ വാസ്തവം.
രണ്ട് അഭിപ്രായങ്ങളും ശരിതന്നെയാണ് എന്ന് തന്നെ പറയാം. ചില നക്ഷത്രങ്ങൾക്ക് ഇത് ദോഷകരം തന്നെയാണ്. രോഹിണി, തിരുവാതിര, അവിട്ടം, പൂയം, മൂലം, മകം എന്നീ നക്ഷത്രമുള്ളവർ ഒരേ നക്ഷത്രക്കാരെ തന്നെ ജീവിത പങ്കാളിയാക്കുന്നത് ജീവിതത്തിൽ ഇരുവർക്കും സന്തോഷം നഷ്ടപ്പെടുന്നതിന് കാരണമാകും.
പൂരാടം, ഭരണി, അത്തം, ആയില്യം, ത്രിക്കേട്ട, ചതയം എന്നീ നക്ഷത്രക്കാർ ഒരേ നക്ഷത്രക്കാരെ ഒരിക്കലും വിവാഹം ചെയ്തുകൂട. ഇത് ധന നാശത്തിനും അകാല മരണത്തിനും വരെ കാരണമായേക്കാം എന്നാണ് വിദഗ്ധ ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നത്.