സ്വർണവില കുതിക്കുന്നു, മൂന്ന് ദിവസം കൊണ്ട് ഉയർന്നത് 720 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു.മൂന്ന് ദിവസത്തിനിടെ 720 രൂപയാണ് സ്വർണവില ഉയർന്നത്.
38,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 4790 രൂപയാണ് നിലവിലെ വില.