സ്വർണവില പിന്നെയും താഴേയ്ക്ക്, പവന് ഇന്ന് കുറഞ്ഞത് 320 രൂപ

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂണ്‍ 2023 (17:21 IST)
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വര്‍ണവില ഇടിവിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്.

മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം സമീപഭാവിയിലേക്ക് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ണം അഡ്വാന്‍സായി വാങ്ങിവെയ്ക്കാന്‍ ഈ സമയം ഉപയോഗിക്കാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :