കൊച്ചി|
VISHNU.NL|
Last Modified ഞായര്‍, 4 മെയ് 2014 (14:53 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും ഡിമാന്‍ഡ് താഴ്‌ന്നിട്ടും ആഗോളവിപണിയില്‍ സ്വര്‍ണ്ണം വീണ്ടും കരുത്താര്‍ജിക്കുന്നു.
ഉക്രൈന്‍ വിഷയത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ ഓഹരി വിപണികള്‍ നഷ്‌ടം നേരിടുന്നതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിനെ കൂട്ടുപിടിക്കുന്നതാണ്
വില തിരിച്ചു കയറാന്‍ കാരണമാകുന്നത്.
ഓഹരി വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരും കുറവല്ല. ട്രോയ് ഔണ്‍സിന്
ഒന്നര ശതമാനത്തോളം വില വര്‍ദ്ധനയോടെ 1,275 ഡോളറിലാണ് കഴിഞ്ഞവാരം രാജ്യാന്തര തലത്തില്‍ വ്യാപാരം അവസാനിച്ചത്.
ഉക്രൈന്‍ വിഷയത്തെ തുടര്‍ന്ന് 15 ശതമാനത്തോളമാണ് സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിച്ചിരിക്കുന്നത്. അമേരിക്കയിലെ ഓഹരി വിപണികള്‍ നഷ്‌ടത്തിലേക്ക് നീങ്ങിയതും
സ്വര്‍ണത്തിന് വിലകൂടുന്നതിന് കാരണമായി.
ഈ അവസ്ഥകള്‍ക്ക് മാറ്റം വരാതിരിക്കുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും ട്രോയ് ഔണ്‍സിന് 1,350 ഡോളര്‍ വരെ ആയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.