ഒടുവില്‍ തുറുങ്കിലേക്ക് അവാര്‍ഡെത്തി

കെയ്‌റോ| jibin| Last Modified ശനി, 3 മെയ് 2014 (16:16 IST)
ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന അല്‍ ജസീറ റിപ്പോട്ടര്‍ മുഹമ്മദ് ഫഹ്മിക്കിനെ തേടി പ്രസ് ഫ്രീഡം അവാര്‍ഡെത്തി. സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി കനേഡിയന്‍ കമ്മിറ്റിയാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.

മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചെന്നാരോപിച്ച് മുഹമ്മദ് ഫഹ്മി നാലുമാസമായി ഈജിപ്തിലെ ജയിലില്‍ അടച്ചിരിക്കുകയാണ്. പട്ടാള അധികൃതരാണ് മുഹമ്മദ് ഫഹ്മിയെയും രണ്ടു മാധ്യമ പ്രവര്‍ത്തകരെയും തുറുങ്കിലടച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇവരെ എത്രയും വേഗം വിട്ടയക്കണമെന്ന് ഈജിപ്ഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :