ഭക്‌തര്‍ക്ക് മര്‍ദ്ദനം: പെന്‍ഡ്രൈവില്‍ എന്താണെന്ന് അറിയില്ലായിരുന്നെന്ന് ജീവനക്കാരന്‍

തൃശൂര്‍| jibin| Last Modified ശനി, 3 മെയ് 2014 (18:11 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്‌തരെ ക്ഷേത്ര ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടതിനാലാണ് നല്‍കിയതെന്ന് ക്ഷേത്രത്തിലെ ഇലക്‌ട്രിക്കല്‍ ജീവനക്കാരനായ ആന്‍സണ്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്ന് ആരോപിച്ച് ആന്‍സണെ സസ്‌പെന്‍ഡ്‌ ചെയ്തിരിക്കുകയാണ്. തന്നോട് പെന്‍ഡ്രൈവ്‌ സിഐ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പെന്‍ഡ്രൈവ്‌ പൊലീസിന് കൈമാറിയതെന്നും.

പെന്‍ഡ്രൈവിലെ ഉള്ളടക്കം തനിക്ക്‌ അറിയില്ലായിരുന്നു. പിന്നീട് കൊണ്ടുപോയ പെന്‍ഡ്രൈവ്‌ തിരിച്ചു വാങ്ങിയെന്നേയുള്ളുവെന്നും ഇയാള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :