വെറും 299 രൂപക്ക് ബ്രോഡ്ബാൻഡ്, ജിഗാഫൈബറിന് വെല്ലുവിളിയുയർത്തി ബി എസ് എൻ എൽ

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (20:32 IST)
രാജ്യത്തെ ബ്രോഡ്ബാൻഡ് മേഖലയിൽ ജിഗാഫൈബറിന് കടുത്ത വെല്ലുവിളിയുയർത്തി ബി എസ് എൻ എല്ലിന്റെ പുതിയ പദ്ധതി. വെറും 299 രൂപക്ക് 45 ജി ബി ഡേറ്റയും സൌജന്യ കോളും ലഭിക്കുന്ന പദ്ധതിയാണ് ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ദിവസേന 1.5 ജി ബി ഡേറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക സെക്കന്റിൽ 8 എം ബി സ്പീഡിൽ ഈ പ്ലാൻ വഴി ഡേറ്റ ഉപയോഗിക്കാനാകും. രാത്രി 10.30നും രാവിലെ 6 മണിക്കും ഇടയില്‍​ ലോക്കല്‍, എസ് ടി ഡി കോളുകൾ സൗജന്യമായി വിളിക്കാനുമാകും.

50 രൂപ ക്യാഷ്ബാക്കും ഓഫറിന് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 249 രൂ‍പക്ക് പ്ലാൻ സ്വന്തമാക്കാം. 549 രൂപയുടെ മറ്റൊരു പ്ലാനും ബി എസ് എൻ എൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ പ്രകാരം 3 ജി ബി ഡേറ്റ ദിവസവും ഉപയോഗിക്കാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :