മരിച്ചു കഴിഞ്ഞാൽ മോക്ഷം ലഭിക്കുന്നതിന് ഭൌതികാവശിഷ്ടങ്ങൾ പുണ്യ നദികളിൽ ഒഴുക്കുന്ന പതിവുണ്ട് നമ്മുടെ രാജ്യത്ത്. എന്നൽ അതിനുമെല്ലാം എത്രയോ മുകളിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു അമേരിക്കയിലെ ആളുകൾ. ശാസ്ത്രം പുരോഗമിച്ചതോടെ മോക്ഷം നേടാനുള്ള മാർഗവും പുരോഗമിച്ചു എന്നു വേണമെങ്കിൽ പറയാം. മരിച്ച ശേഷം ഭൌതികാവശിഷ്ടങ്ങൾ ഭഹിരാകാശത്ത് ലയിപ്പ് ചേർക്കുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാൻഫ്രാൻസിസ്കോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനി. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഭൌതികാവശിഷ്ടങ്ങൾ ഒരു പെട്ടിയിലാക്കി. റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്തെത്തിക്കും....