അനുബന്ധ വാര്‍ത്തകള്‍
- അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല; അരുന്ധതി
- 'സമരം രാഷ്ട്രീയ സമരമായി മാറുന്നു, ശബരിമലയെ സംഘർഷ ഭൂമിയാക്കരുത്': കോടിയേരി ബാലകൃഷ്ണൻ
- ‘ശബരിമലയിൽ വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്, സംഭവത്തിൽ ഗൂഡാലോചനയുള്ളതായി കടകംപള്ളി
- ‘ശബരിമലയില്‍ നടന്നത് വന്‍കലാപ നീക്കം, സംഘർഷം സംസ്ഥാനമാകെ വ്യാപിക്കുമായിരുന്നു’ - വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി
- പ്രളയ ദുരിതത്തില്‍ കരകയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ലെന്ന് മുഖ്യമന്ത്രി
ബാബരി മസ്ജിദ് തകർത്ത സമയത്തെ സമാന സംഭവങ്ങൾ ശബരിമലയിൽ അരങ്ങേറുന്നു: സീതാറാം യെച്ചൂരി
എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ സുപ്രീം കോടതി വിധിയിൽ ശബരിമലയിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആർ എസ് എസ് കരുതിക്കൂട്ടി അക്രമം സൃഷ്ടിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
വനിതകൾ ഉണ്ടായിരുന്ന മാധ്യമ സംഘങ്ങളെയെല്ലാം അവർ അക്രമിച്ചു. ബാബരി മസ്ജിദ് തകർത്ത സമയതത്തിന് സമാനമായ സംഭവങ്ങളായിരുന്നു ഇത്. കാവിത്തുണി തലക്കെട്ടിയവർ അക്രമ അഴിച്ചു വിടുകയായിരുന്നു അന്ന്. അതേ കാഴ്ചയാണ് ഇപ്പോൾ ശബരിമലയിൽ കാണുന്നത്.
സ്ത്രികൾക്ക് മുന്നിൽ ശബരിമല നട അടച്ചിടുക എന്ന ആർ എസ് എസിന്റെ ശ്രമം തകർന്ന് കഴിഞ്ഞു. സ്ത്രീ പ്രവേസനത്തിനെതിരെ ശബരിമല ക്ഷേത്രം അടച്ചിടാനുള്ള നീക്കത്തിലും ആർ എസ് എസ് പരാജയപ്പെട്ടുവെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.