ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ഞായര്‍, 27 ജൂലൈ 2014 (17:07 IST)
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോമിന്റെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. രണ്ടാംപാദ വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 12.6 കോടി ഡോളറിലെത്തി. തുടര്‍ച്ചയായ രണ്ടാം പാദത്തിലും നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില പത്ത് ശതമാനം ഇടിഞ്ഞു.
പ്രതീക്ഷിച്ചിരുന്നതിന്റെ ഇരട്ടിയോളമാണ് കമ്പനിക്ക് നഷ്ടം ഉണ്ടാകുന്നത്. പ്രവര്‍ത്തന ചെലവ് ക്രമാതീതമായി ഉയര്‍ന്നതാണ് നഷ്ടത്തിന് കാരണമായത്. 1940 കോടി ഡോളറാണ് ഇക്കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ചെലവ്. അതായത് 24 ശതമാനം വര്‍ധന.
എന്നാല്‍ നഷ്ടത്തിനിടയിലും കമ്പനിയുടെ
വില്പനയില്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1930 കോടി ഡോളറിന്റെ വില്പനയാണ് ഇക്കാലയളവില്‍ കമ്പനിക്കുള്ളത്. യുഎസ്സില്‍ ഏറ്റവുമധികം വിലമതിക്കുന്ന കമ്പനികളില്‍ ഒന്നാണ് ആമസോണ്‍ ഡോട്ട് കോം.