Last Modified ഞായര്‍, 27 ജൂലൈ 2014 (14:11 IST)
അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട് സിപിഎം എടുത്ത തീരുമാനം ഉചിതമെന്ന് കെടി ജലീല്‍ എംഎല്‍എ. തന്റെ കണ്ണു തുറപ്പിച്ച
സിപിഎം സ്റ്റേറ്റ് കമ്മിറ്റിയോടും പ്രകാശ് കാരാട്ടിനോടും ഒരുപാട് നന്ദിയുണ്ടെന്നും കെടി ജലീല്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
“രാജേഷിന്റെയും എന്‍റെയും അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട് സിപിഎം എടുത്ത തീരുമാനം എന്തുകൊണ്ടും ഉചിതമാണ് . എയര്‍ടിക്കറ്റിനുപുറമേ താമസത്തിനും മറ്റു വഴിച്ചിലവുകള്‍ക്കുമായി മുപ്പതിനായിരം അമേരിക്കന്‍ ഡോളറും ( ഉദ്ദേശം പതിനെട്ടുലക്ഷം ഇന്ത്യന്‍ രൂപ ) ഓരോരുത്തര്‍ക്കും നല്‍കിയാണ് ഇത്തരം ഒരു യാത്രക്ക് ബന്ധപ്പെട്ടവര്‍ രൂപകന ചെയ്തിരുന്നത് . ചിലമാനദണ്ടങ്ങള്‍ വെച്ച് നിയമസഭയിലെ ഏഴു എംഎല്‍എമാരെ അമേരിക്കന്‍ കോണ്‍സുലേറ്റ് തെരെഞ്ഞെടുത്തവരില്‍ ഞാനുമുണ്ടെന്ന അറിയിപ്പ് സ്പീക്കറുടെ ഓഫീസില്‍ നിന്നും കിട്ടിയപ്പോള്‍ സന്തോഷം തോന്നിയിരുന്നു.
അതിന്‍റെ വരുംവരായ്കളെ കുറിച്ചൊന്നും അധികം ആലോചിച്ചിരുന്നില്ല . വ്യക്തിപരമായി നമുക്ക് തെറ്റുപറ്റുമ്പോള്‍ ചില വിളക്ക് മാടങ്ങള്‍ നമുക്ക് നേര്‍വഴി കാട്ടാനെത്തും . സുചിന്തിതമായ ആ തീരുമാനത്തോട് നൂറുശതമാനം എനിക്ക് കൂടെനില്‍കാനായതില്‍ അഭിമാനമുണ്ട് . ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിയോടു കുറ്റകരമായ നിസംഗത പുലര്‍ത്തുന്ന അമേരിക്കന്‍ നിലപാടിന്റെ പശ്ചാതലത്തില്‍ സിപിഎം കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്. എന്റെ കണ്ണുതുറപ്പിച്ച സിപിഎം സ്റ്റേറ്റ് കമ്മിറ്റിയോടും പ്രകാശ് കാരാട്ടിനോടും എനിക്കൊരുപാട് നന്ദിയുണ്ട്“.