ന്യൂയോര്‍ക്ക്|
jibin|
Last Modified ബുധന്‍, 23 ജൂലൈ 2014 (15:26 IST)
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന് ആര്‍ക്കും തടയാനാകാത്ത ഒരു കാമുകി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. റൊണാള്‍ഡ് കെസ്ലര്‍ പുറത്തിറക്കിയ പുതിയ പുസ്തകത്തിലൂടെയാണ് കാമുകിമാരുടെ എണ്ണത്തില്‍ യാതൊരു പിശുക്കും കാട്ടാത്ത ക്ലിന്റണ് 'എനര്‍ജൈസര്‍' എന്ന പേരിലറിയപ്പെടുന്ന കാമുകി കൂടി ഉണ്ടായിരുന്നുവെന്ന് പറയുന്നത്.
എനര്‍ജൈസര്‍ ബില്‍ ക്ലിന്റന്റെ ന്യൂയോര്‍ക്കിലുള്ള വസതിയില്‍ പതിവ് സന്ദര്‍ശകയായിരുന്നു. ഇവര്‍ക്ക്
പ്രസിഡന്റ് ഓഫിസിലെ പ്രോട്ടോക്കോള്‍ ഒന്നും ബാധകമായിരുന്നില്ല. ക്ലിന്റന്റെ മുറിയിലേക്ക് ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാന്‍ അനുവാദമുണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ക്ലിന്റന്റെ ഈ പ്രണയ രഹസ്യം ഭാര്യ ഹിലാരിയുടെ ചെവിയിലെത്താതെ സൂഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നും ശൃമിച്ചു കൊണ്ടിരുന്നു. " അവരെ ആര്‍ക്കും തടയാനാകില്ല. പറയുന്നത് പോലെ പ്രവര്‍ത്തിക്കുക മാത്രമെ പറ്റു. അതിനാല്‍ അവരെ
ഉള്ളിലേക്ക് കടത്തിവിടുക മാത്രമേ ചെയ്യേണ്ടതുള്ളു. അവരുടെ വിവരങ്ങള്‍ അന്വേഷിക്കാനും ആര്‍ക്കും സാധ്യമായിരുന്നില്ലെന്ന'' എന്നാണ് ഒരു പ്രസിഡന്റിന്റെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ രഹസ്യകാമുകി ആരാണെന്നോ അവരുടെ പേര് എന്താണന്നോ അനുസരണയുള്ള
ഉദ്യോഗസ്ഥര്‍ പുറത്ത് പറഞ്ഞിട്ടില്ല.
കാമുകിമാരുടെ കാര്യത്തില്‍ പിശുക്ക് കാട്ടാത്ത ബില്‍ ക്ലിന്റണ് തന്റെ അധികാരത്തിന് ഭീഷണിയായ ജീവനക്കാരിയായ മോണിക്ക ലെവന്‍സ്‌കിയെ കൂടാതെ ഡോളി കേല്‍ ബ്രൗണിംഗ്, ജെന്നിഫര്‍ എന്നിവരുമായും ഗാഡമായ പ്രണയം ഉണ്ടായിരുന്നു.