തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 25 ജൂലൈ 2014 (15:06 IST)
എംഎൽഎമാരായ ടിവി രാജേഷിനും കെടി ജലീലിനും അമേരിക്കയിൽ നടക്കുന്ന യുവ നേതാക്കള്‍ക്കായുള്ള ചടങ്ങില്‍ പങ്കെടുക്കാൻ പോവുന്നതിന് സിപിഎമ്മിന്റെ വിലക്ക്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവ നേതാക്കൾക്കായുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും അമേരിക്കയിലേക്ക് പോകാനിരുന്നത്.
തുടര്‍ന്ന് പാര്‍ട്ടിയോട് അനുമതി ചോദ്യച്ചെങ്കിലും സംസ്ഥാന സെക്രട്ടേറിയേറ്റ്
പോകേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു. അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് പരിപാടി സംഘടിപ്പിച്ചതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എംഎൽഎമാരെ ക്ഷണിച്ചതും.
ഇഎസ് ബിജിമോൾ, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, എൻ ഷംസുദ്ദീൻ എന്നിവരെയും പരിപാടിയിൽ പങ്കെടുക്കാനായി
അമേരിക്ക തെരഞ്ഞെടുത്തിരുന്നു. യാത്രാച്ചെലവും താമസവും മറ്റും കാര്യങ്ങളും അമേരിക്കൻ സർക്കാരാണ് വഹിക്കുന്നത്.