എംഎല്‍എമാരുടെ അമേരിക്കന്‍ യാത്ര: ഒടുവില്‍ ബിജി മോളും വലിഞ്ഞു

തിരുവനന്തപുരം| Last Modified ഞായര്‍, 27 ജൂലൈ 2014 (11:51 IST)
അമേരിക്കന്‍ വിദേശകാര്യവകുപ്പ് സംഘടിപ്പിക്കുന്ന എം‌എല്‍‌എമാരുടെ പരിശീലനപരിപാടിയില്‍ നിന്ന് ഇഎസ് ബിജിമോളും പിന്‍മാറി. സിപിഎം നേതൃത്വത്തിന് പിന്നാലെ സിപിഐ നേതൃത്വവും വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പിന്മാറ്റം. സിപിഎം നേതൃത്വം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ടിവി രാജേഷ് എംഎല്‍എയും കെ ടി ജലീല്‍ എംഎല്‍എയും പരിശീലനപരിപാടിയില്‍ നിന്ന് നേരത്തേ തന്നെ പിന്‍മാറിയിരുന്നു.

എന്നാല്‍ വ്യക്തിപരമായ തിരക്കുകള്‍ മൂലമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നും പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ലെന്നും ഇഎസ് ബിജിമോള്‍ എംഎല്‍എ അറിയിച്ചു. അതേസമയം അമേരിക്കന്‍ സര്‍ക്കാരിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിലുള്ള വിയോജിപ്പ് പാര്‍ട്ടി നേതൃത്വം ഇഎസ് ബിജിമോളെ അറിയിച്ചതായാണ് സൂചന.

അമേരിക്കന്‍ വിദേശകാര്യവകുപ്പ് സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന പരിപാടി (ഇന്റര്‍നാഷണല്‍ വിസിറ്റേഴ്‌സ് ലീഡര്‍ഷിപ്പ് പ്രോഗ്രാം)യിലേക്ക് ഒന്‍പത് എംഎല്‍എമാര്‍ക്കാണ് ക്ഷണം ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :