ന്യൂഡല്‍ഹി|
vishnu|
Last Modified വ്യാഴം, 24 ജൂലൈ 2014 (13:42 IST)
ഇന്ത്യക്കാര്‍ സ്മാര്‍ട്ടാണെന്ന് പറഞ്ഞാ ഒരു പക്ഷേ അതിശയോക്തിയാണെന്നു പറഞ്ഞേക്കം. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കുറഞ്ഞ പക്ഷം ഇന്ത്യക്കാര്‍ സ്മാര്‍ട്ടാണെന്ന് നിങ്ങള്‍ക്ക് സമ്മതിച്ചെ മതിയാകു. കാരണം ഒരു അമേരിക്കക്കാരന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ഒരിന്ത്യക്കാരനാണെന്ന് കണക്കുകള്‍ പറയുന്നു.
ഇന്ത്യന്‍ ഉപയോക്താവ് ശരാശരി 3 മണിക്കൂര്‍ 18 മിനുട്ട് (198 മിനുട്ട്) സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അമേരിക്കയില്‍ ശരാശരി ഉപയോഗം രണ്ടു മണിക്കൂര്‍ 12 മിനുട്ട് (132 മിനുട്ട്) മാത്രമാണ് എന്നാണ് ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍ കണ്‍സ്യൂമര്‍ലാബ് നടത്തിയ പഠനം പറയുന്നത്.
രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 നഗരങ്ങളേയാണ് പഠനത്തിനായി വിനിയോഗിച്ചത്. ഇത്രയും നഗരങ്ങളില്‍ നിന്നായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് ഈ പഠനത്തിനായി എറിക്‌സണിനോട് സഹകരിച്ചത്. 2014 ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ നടന്ന പഠനത്തില്‍ ഇന്ത്യക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തേ കുറിച്ച് മനസിലാക്കാന്‍ ഇവര്‍ക്കായി.
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ദിവസത്തില്‍ 77 തവണ തങ്ങളുടെ ഫോണ്‍ പരിശോധിക്കുന്നവരാണെന്നാണ് പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ ദിവസവും നൂറിലേറെ തവണ ഫോണ്‍ നോക്കുന്നവരായിരുന്നു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലും ചാറ്റിങ് ആപ്ലിക്കേഷനുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ല ഇന്ത്യക്കാര്‍, ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി,ഓണ്‍ലൈന്‍ ഷോപ്പിങ്,പോര്‍ട്ടബിള്‍ വീഡിയോ പ്ലെയര്‍തുടങ്ങി പല കാര്യങ്ങള്‍ക്കായി ഇന്ന് ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോന്‍ ഉപയോഗിക്കുന്നു.