ചെരിപ്പുകളുടെയും വസ്‌ത്രങ്ങളുടെയും നികുതി കൂട്ടില്ല, ജിഎസ്‌ടി കൗൺസിൽ തീരുമാനം മാറ്റി

അഭിറാം മനോഹർ| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (14:40 IST)
ചെരിപ്പുകൾ,വസ്‌ത്രങ്ങൾ എന്നിവയ്ക്ക് നികുതി വർധിപ്പിക്കാനുള്ള തീരുമാനം ജിഎസ്‌ടി കൗൺസിൽ മാറ്റിവെച്ചു. വ്യാപാരസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നികു‌തി 5 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി വർധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്.

അടിയന്തിര‌മായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ വിളിച്ച് ചേർ‌ത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് സുപ്രധാനതീരുമാനമുണ്ടായത്. ചെരിപ്പുകൾക്കും വസ്‌ത്രങ്ങൾക്കും വർധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് തീരുമാനം മാറ്റിവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :