1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex soars 1466 points nifty above 23700

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

Sensex
കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍ നിന്നും അതിവേഗം കരകയറി ഇന്ത്യന്‍ വിപണി. സെന്‍സെക്‌സ് 1466 പോയന്റ് നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി 23,700 പോയന്റ് പിന്നിട്ടു. യു എസ് തൊഴില്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയേയും തുണച്ചത്.
 
 ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ 5.4 ലക്ഷം കോടിയുടെ വര്‍ധനവാണുണ്ടായത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. പൊതുമേഖല, റിയാല്‍റ്റി, സൂചികകള്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ധനകാര്യ സേവനം, എഫ്എംസിജി, ഐടി,മെറ്റര്‍,ഹെല്‍ത്ത് കെയര്‍,ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 1-2 ശതമാനം നേട്ടത്തിലാണ്.
അടുത്ത ലേഖനം
പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ