1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex hits historic 80,000 mark nifty reaches lifetime high

സെൻസെക്സ് ആദ്യമായി 80,000 കടന്നു, റെക്കോർഡ് നേട്ടത്തിൽ നിഫ്റ്റിയും

Sensex
ഓഹരിവിപണിയില്‍ റെക്കോര്‍ഡ് കുറിച്ച് ഓഹരി സൂചികകള്‍. ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു. നിഫ്റ്റി 24,891.75 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബാങ്കിംഗ് ഓഹരികളിലുണ്ടായ മുന്നേറ്റമാണ് സെന്‍സെക്‌സിന്റെ നേട്ടത്തിന് പിന്നില്‍.
 
വ്യാപാരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ 570 പോയിന്റിലധികം കുതിച്ച് മുന്നേറാന്‍ സെന്‍സെക്‌സിനായിരുന്നു.ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ 80,040ലാണ് വ്യാപാരം നടന്നിരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുത്തന്‍ ഉയരം പിന്നിട്ടു.നിഫ്റ്റി 24,300നടുത്താണ് വ്യാപാരം നടത്തുന്നത്.
അടുത്ത ലേഖനം
അമ്മ മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞു; പൊലീസ് പറയുന്നത് കള്ളമെന്ന് കലയുടെ മകന്‍