കേന്ദ്ര വിഹിതത്തിനായി കാത്തുനിൽക്കേണ്ട, കേരളം സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങണമെന്ന് വി മുരളീധരൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (17:30 IST)
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സഹചര്യത്തിൽ കേന്ദ്രവിഹിതത്തിനായി കാത്തുനിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തിയിട്ടുള്ളതാണ്. ഇതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.

അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രം കേരളത്തിന് നല്‍കും. ഒരാഴ്‌ചക്കുള്ളീൽ 1.12 ലക്ഷം പേർക്കാണ് കേരളത്തിൽ വാക്‌സിൻ നൽകിയത്. 50 ലക്ഷം വാക്‌സിൻ വേണം രണ്ട് ലക്ഷം വാക്‌സിന്‍ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. ഒരാഴ്‌ചക്കുള്ള വാക്‌സിൻ കൂടി സംസ്ഥനത്തുണ്ടെന്നും മുരളീധരൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :