1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bandi chor tested covid positive

പൂജപ്പുര ജയിലിൽ കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോർ ഉൾപ്പടെ രണ്ട് തടവുകാർക്ക് കൊവിഡ്

കൊവിഡ്
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോർ ഉൾപ്പടെ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന കുറ്റവാളിയാണ് ബണ്ടി ചോർ. ഇയാൾക്ക് പുറമെ ജയിലിലെ മറ്റൊരു തടവുകാരനായ മണികണ്ഠനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഇന്നലെ നടത്തിയ പരിശോധനയിലാണ് രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തിൽ ജയിലുകളിൽ കൊവിഡ് പരിശോധന നടത്താൻ ജയിൽ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സെൻട്രൽ ജയിലിൽ കോവിഡ് പരിശോധന നടത്തിയത്. നിലവിൽ രണ്ട് പേർക്ക് മാത്രമാണ് ജയിലിൽ രോഗം സ്ഥിരീകരിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സെൻസെക്‌സ് 375 പോയിന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ് ചെയ്‌തു