അനുബന്ധ വാര്‍ത്തകള്‍
- ചാഞ്ചാടി ഓഹരിവിപണി, 390 പോയന്റോളം ഉയർന്ന സെൻസെക്‌സ് ഒടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു
- മെറ്റൽ,എനർജി ഓഹരികളിൽ സമ്മർദ്ദം, സെൻസെക്‌സ് 283 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു
- ലാഭമെടുപ്പിൽ സമ്മർദ്ദത്തിലായി വിപണി, സെൻസെക്സിൽ 271 പോയിന്റ് നഷ്ടം
- സെൻസെക്സും നിഫ്റ്റിയും സർവകാല റെക്കോർഡിൽ ക്ലോസ് ചെയ്‌തു
- അദാനി ഓഹരികൾ തിരിച്ചുകയറി, ഓഹരിവിപണിയിൽ മുന്നേറ്റം
സെൻസെക്‌സ് 166 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 15,700ന് മുകളിലെത്തി
തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിന് ശേഷം വ്യാപാര ആഴ്‌ച്ചയിലെ അവസാനദിനം ഓഹരിസൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 166.07 പോയന്റ് നേട്ടത്തിൽ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയർന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌മോൾ ക്യാപ് സൂചികയും കുതിപ്പ് നിലനിർത്തി.
മെറ്റൽ, പവർ സൂചികകൾ ഒരുശതമാനം നഷ്ടംനേരിട്ടു.ഇൻഫ്ര, ഫാർമ, ബാങ്ക് സെക്ടറുകളിൽ ലാഭമുണ്ടായി. ഗ്ലാൻഡ് ഫാർമ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയൻസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.