അനുബന്ധ വാര്‍ത്തകള്‍
- ഒരാളുടെ അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം കോടി വെറുതെ നിക്ഷേപിച്ച് ബാങ്ക്! അവസാനം സംഭവിച്ചത്
- ജൂലൈ ഒന്ന് മുതൽ ഈ ബാങ്കിന്റെ ഐഎഫെസ്സി കോഡും ചെക്ക് ബുക്കും അസാധുവാകും
- മെറ്റൽ,എനർജി ഓഹരികളിൽ സമ്മർദ്ദം, സെൻസെക്‌സ് 283 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു
- ബാങ്ക് മാനേജരായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; കുട്ടികളുണ്ടാകാത്തതില്‍ ദുഃഖം, ബാങ്കിലെ പരിചയം പ്രണയമായി
- വിജയ് മല്യ,മെഹുൽ ചോക്സി,നീരവ് മോദി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ചാഞ്ചാടി ഓഹരിവിപണി, 390 പോയന്റോളം ഉയർന്ന സെൻസെക്‌സ് ഒടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു
ദിവസവ്യാപാരത്തിൽ നേട്ടമെല്ലാം നഷ്ടപ്പെടുത്തി ഓഹരി വിപണി മൂന്നാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.സെൻസെക്‌സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 15,721.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുതവണ 393 പോയന്റ് ഉയർന്ന സെൻസെക്‌സ് കനത്ത ചാഞ്ചാട്ടത്തെ തുടർന്ന് താഴോട്ട് പോയി.
ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഐടി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലായിരുന്നു. ബാങ്ക് സൂചിക 0.7ശതമാനം താഴ്ന്നു. അതേസമയം, സ്‌മോൾ ക്യാപ് സൂചിക 0.5ശതമാനം നേട്ടമുണ്ടാക്കി.