മെറ്റൽ,എനർജി ഓഹരികളിൽ സമ്മർദ്ദം, സെൻസെക്‌സ് 283 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ജൂണ്‍ 2021 (16:18 IST)
മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി 15,700 പോയന്റിന് താഴെയെത്തി. വ്യാപകമായി നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്.

രാജ്യത്തെ വളർച്ചാ അനുമാനം 13.9ശതമാനത്തിൽനിന്ന് 9.6ശതമാനമായി മൂഡീസ് കുറച്ചതും വിപണിക്ക് തിരിച്ചടിയായി.സെൻസെക്‌സ് 282.63 പോയന്റ് താഴ്ന്ന് 52,306.08ലും നിഫ്റ്റി 85.80 പോയന്റ് നഷ്ടത്തിൽ 15,687ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനവും ഐടി 0.87ശതമാനവും നഷ്ടത്തിലാണ് ക്ലോസ്‌ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :