കേരളം വിട്ടുപോകുമെന്ന് വാ‌ർത്ത, ഓഹരിവിപണിയിൽ കിറ്റക്‌സിന് വൻ കുതിച്ചുചാട്ടം

അഭിറാം മനോഹർ| Last Modified വെള്ളി, 9 ജൂലൈ 2021 (14:20 IST)
കേരളം വിട്ടുപോകുമെന്ന വാർത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ ഓഹരി‌വിപണിയിൽ കിറ്റക്‌സിന് വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ ഓഹരിവിലയിൽ നിന്നും 17 ശതമാനത്തോളമാണ് കിറ്റെക്‌സ് ഓഹരികളുടെ മൂല്യം ഉയർന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 6 രൂപ മാത്രമാണ് കിറ്റെക്‌സ് ഓഹരിവില കൂടിയിരുന്നത്. ഇന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ 20 രൂപയോളമാണ് കിറ്റെക്‌സ് ഓഹരി വില ഉയർന്നത്. കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലാണിപ്പോഴുള്ളത്. നിക്ഷേപം നടത്താൻ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :