ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല, തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരിക്കട്ടെ: മന്ത്രി സജി ചെറിയാന്‍

രേണുക വേണു| Last Modified വ്യാഴം, 15 ജൂലൈ 2021 (11:44 IST)

സിനിമ ചിത്രീകരണം നടത്താന്‍ കൂടുതല്‍ അനുയോജ്യമായ സ്ഥലം തെലങ്കാനയാണെങ്കില്‍ അങ്ങോട്ട് പോകാമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മന്ത്രി സജി ചെറിയാന്റെ മറുപടി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം വിടാനൊരുങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാണ് മന്ത്രിയുടെ മറുപടി. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെ. ആശങ്ക മാറട്ടെ. ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ സാധിക്കില്ല. ഇളവുകള്‍ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. ടി.പി.ആര്‍. കുറയുന്നതിന് അനുസരിച്ച് മാത്രമേ സിനിമ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :