ബജറ്റിൽ മുന്നേറി ഓഹരിവിപണി, അദാനി ഓഹരികളിൽ ഇന്നും നഷ്ടം: സമ്പന്ന പട്ടികയിൽ അംബാനിയ്ക്ക് താഴെയെത്തി

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (13:20 IST)
ബജറ്റ് പ്രഖ്യാപനത്തിൻ്റെ ആവേശത്തിൽ കുതിച്ചുയർന്ന് ഓഹരിവിപണി. സെൻസെക്സ് 450 പോയിൻ്റിലേറെ ചാടിക്കടന്ന് 60,000ന് മുകളിലാണ് ഇന്ന് ഓപ്പൺ ചെയ്തത്. നിഫ്റ്റി 150 പോയിൻ്റ് ഉയർന്ന് 17,800ലാണ് വ്യാപാരം നടക്കുന്നത്. ഓയിൽ-ഗ്യാസ് ഒഴികെയുള്ള മേഖലകളെല്ലാം തന്നെ നേട്ടം കൊയ്യുമ്പോഴും അദാനി ഓഹരികളെല്ലാം ഇന്നും നഷ്ടത്തിലാണ്.

ഓഹരിവിപണിയിൽ തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയപ്പോൾ സമ്പന്ന പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന നേട്ടം അദാനിക്ക് നഷ്ടമായി. മുകേഷ് അംബാനിയാണ് അദാനിയെ പിന്തള്ളിയത്.നിലവിൽ 84 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ ആസ്തി. അംബാനിക്ക് 84.4 ബില്യൺ ഡോളറാണ് ആസ്തിയുള്ളത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :