അദാനിയിൽ വീണ്ടും നിക്ഷേപം നടത്തി എൽഐസി. ഓഹരികളിലെ ഇടിവ് ഇന്നും തുടർന്നു, നിക്ഷേപകർക്ക് നഷ്ടം അഞ്ച് ലക്ഷം കോടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ജനുവരി 2023 (19:56 IST)
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന് മൂന്നാം ദിവസവും തകർച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. 3 ദിവസം കൊണ്ട് പത്ത് അദാനി ഓഹരികളിലായി അഞ്ച് ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. അതേസമയം അദാനി ഗ്രൂപ്പ് ഓഹരികൾ തകർന്നടിഞ്ഞിട്ടും അദാനി എൻ്റർപ്രസിൽ 300 കോടിയുടെ നിക്ഷേപമാണ് ഇന്ന് എൽഐസി നടത്തിയത്. കമ്പനിയിൽ 4.23 ശതമാനം നിക്ഷേപമാണ് നിലവിൽ എൽഐസിക്കുള്ളത്.

സെബിയുടെ കണക്ക് പ്രകാരം 28,400 കോടി രൂപയുടെ നിക്ഷേപമാണ് എൽഐസിക്കുണ്ടായിരുന്നത്. ഓഹരിവില ഇടിയും മുൻപ് ഇതിന് 72,200 കോടി രൂപ മൂല്യമുണ്ടായിരുന്നു. പിന്നീട് ഇത് 55,700 കോടിയായി ഇടിഞ്ഞെങ്കിലും കമ്പനിക്ക് നിക്ഷേപത്തേക്കാൾ 27,300 കോടിയുടെ നേട്ടം അദാനി ഓഹരിയിലുണ്ട്. ഇന്ന് അദാനി എൻ്റർപ്രൈസ്, അദാനി പോർട്ട്സ്, അംബുജ സിമെൻ്സ് എന്നീ അദാനി ഓഹരികളാണ് നേട്ടത്തിലുള്ളത്.

അതേസമയം അദാനി ഗ്രീനിൽ 17%, അദാനി ട്രാൻസ്മിഷൻ 20% അദാനി ടോട്ടൽ ഗ്യാസ് 2030 പേജുള്ള മറുപടിയുമായി ഹിൻഡൻബർഗ് രംഗത്തെത്തിയിരിക്കുകയാണ്.% അദാനി വിൽമർ 5% അദാനി പവർ, എൻഡിടിവി 5%, എസിസി 17% നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :