ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ ഇന്ത്യയ്ക്ക് എതിരായ ആക്രമണമാണെന്ന് അദാനി ഗ്രൂപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (09:54 IST)
ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ ഇന്ത്യയ്ക്ക് എതിരായ ആക്രമണമാണെന്ന് അദാനി ഗ്രൂപ്പ്. ഓഹരി വിപണിയിലെ കള്ളക്കളികള്‍ അടക്കമുള്ള ആരോപണങ്ങള്‍ കള്ളമല്ലാതെ മറ്റൊന്നുമല്ലായെന്നും അദാനി ഗ്രൂപ്പ് 411 പേജുള്ള മറുപടിയില്‍ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാര്‍ത്ഥതയ്ക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണിത്. ഓഹരി വിപണിയില്‍ ഇടപെടുന്ന ഹിന്‍ഡന്‍ ബര്‍ഗിന്റെ ഇടപെടല്‍ വ്യാജ വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങളില്‍ 65 നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കി. ബാക്കിയുള്ള 23 ല്‍ 18 എണ്ണം അദാനി കമ്പനിയുമായി നേരിട്ട് ബന്ധമില്ലാത്തതാണെന്നും 5 എണ്ണം അടിസ്ഥാനരഹിത ആരോപണങ്ങള്‍ ആണെന്നും മറുപടിയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :