ദേശീയത കാണിച്ച് തട്ടിപ്പ് മറച്ചുവെയ്ക്കാനാവില്ല, അദാനിക്ക് ഹിൻഡൻബർഗിൻ്റെ മറുപടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ജനുവരി 2023 (14:09 IST)
അമേരിക്കൻ നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും തമ്മിലുള്ള പോര് മുറുകുന്നു. ഹിൻഡൻബർഗിൻ്റെ ഗുരുതരമായ ആരോപണം പുറത്തുവന്നതിന് പിന്നാലെ വിപണിയിൽ അദാനി സ്റ്റോക്കുകളുടെ മൂല്യം ഇടിഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഹിൻഡൻബർഗ് ആരോപണങ്ങൾക്ക് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് 30 പേജുള്ള മറുപടിയുമായി ഹിൻഡൻബർഗ് രംഗത്തെത്തിയിരിക്കുകയാണ്.

പറഞ്ഞ് തട്ടിപ്പ് മറച്ചുവെയ്ക്കാനാകില്ലെന്നാണ് ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നത്. പ്രധാന ആരോപണങ്ങൾക്ക് മറുപടി നൽകാതെ ഊതി വീർപ്പിച്ച വിശദീകരണമാണ് അദാനി നൽകിയിട്ടുള്ളതെന്നും 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും അദാനിക്ക് കൃത്യമായ മറുപടി നൽകാനായിട്ടില്ലെന്നും ഹിൻഡൻബർഗ് പറയുന്നു. ഹിൻഡൻബർഗിൻ്റേത് ഇന്ത്യയ്ക്ക് നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണെന്നായിരുന്നു അദാനി ഗ്രൂപ്പിൻ്റെ പരാമർശം. ഇത് ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള ആക്രമണമല്ലെന്നും മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് നേരെയുള്ള അക്രമണമാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :