രണ്ട് ദിവസത്തിനിടെ അദാനിക്ക് നഷ്ടമായത് 2.5 ലക്ഷം കോടിയോളം, കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്ന് ഏഴിലേക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 27 ജനുവരി 2023 (18:54 IST)
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഫോർബ്സ് ധനികരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തെത്തി ഗൗതം അദാനി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയിലുണ്ടായ ഇടിവാണ് അദാനിയുടെ ആസ്തി മൂല്യത്തെ ബാധിച്ചത്. ആസ്തി മൂല്യത്തിൽ 2270 കോടി ഡോളറിൻ്റെ ഇടിവാണ് അദാനി ഗ്രൂപ്പിന് നേരിട്ടത്.

ഇതോടെ 100 ബില്യൺ ഡോളർ ക്ലബിൽ നിന്നും ഗൗതം അദാനി പുറത്തായി 9600 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി മൂല്യം. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ അദാനി ഓഹരികളിൽ 20 ശതമാനത്തിൻ്റെ ഇടിവാണുണ്ടായത്. രണ്ട് ദിവസത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ 2.35 ലക്ഷം കോടി രൂപയാണ് വിപണിയിൽ നഷ്ടമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :