നിങ്ങളുടെ മൂഡ് മാറിയാല്‍ കാറിന്റെ നിറം മാറും!

ലണ്ടന്‍| WEBDUNIA|
PRO
PRO
നിങ്ങള്‍ക്ക് സന്തോഷമോ സങ്കടമോ മറ്റേതെങ്കിലും വികാരമോ ആവട്ടെ, അതെല്ലാം നിങ്ങളുടെ കാറില്‍ പ്രതിഫലിക്കും. ഈ വിദ്യ എങ്ങനെയെന്നാണോ ചിന്തിക്കുന്നത്? നിങ്ങളുടെ മൂഡിനനുസരിച്ച് നിറം മാറുന്ന കാര്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പ്യൂജോ ആണ് ഈ പ്രത്യേക കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉടമയുടെ വികാ‍രങ്ങള്‍ക്കനുസരിച്ച് ബോഡിയുടെ നിറം മാറുന്ന റിയാക്ടീവ് പെയിന്റ് ആണ് ഇത് സാധ്യമാക്കുന്നത്.

കാര്‍ ഓടിക്കുന്നയാളുടെ മൂഡ് ഹീറ്റ് സെന്‍സറുകള്‍ ഉപയോഗിച്ച് തിരിച്ചറിയും. സ്റ്റിയറിംഗ് വീല്‍ വഴിയാണ് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുക. ഡ്രൈവറുടെ ശരീര ഊഷ്മാവ്, പള്‍സ് റേറ്റ് എന്നിവയിലെ വ്യതിയാനം അനുസരിച്ച് കാറിന്റെ നിറം മാറിക്കൊണ്ടിരിക്കും.

വാഹനനിര്‍മ്മാണ രംഗത്ത് ഇതാദ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

English Summary: French car manufacturer Peugeot which has unveiled a new car, Peugeot RCZ, that uses an innovative reactive paint to change its body colour in order to reflect its owner's emotions, be it happy, sad or anything in between.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :