കൈക്കൂലി വാഗ്ദാനം ചെയ്തത് തേജീന്ദ്രറെന്ന് വി കെ സിംഗ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
സൈന്യത്തിലേക്ക് ഗുണനിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തത് റിട്ട. ലഫ്റ്റനന്റ് ജനറല്‍ തേജീന്ദ്രര്‍ സിംഗ് ആണെന്ന് കരസേനാ മേധാവി വി കെ സിംഗ്. സി ബി ഐ അന്വേഷണ സംഘത്തിന് അയച്ച പരാതിയിലാണ് കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'ടട്ര' ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി റിട്ട. ലെഫ് ജനറല്‍ തേജീന്ദര്‍ സിംഗ് കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഈ മാസം ആദ്യം സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും വി കെ സിംഗ് ആരോപിച്ചിരുന്നു. നേരത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയോടും ഇക്കാര്യം വി കെ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കൈക്കൂലി ആരോപണം സംബന്ധിച്ച് നേരത്തെ വി കെ സിംഗും സിബിഐക്ക് കത്തയച്ചിരുന്നെങ്കിലും തേജീന്ദ്രറിന്റെ പേര് പറഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് സിംഗില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടാന്‍ സി ബി ഐ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് തേജീന്ദ്രര്‍ സിംഗിന്റെ പേര് വെളിപ്പെടുത്തി വി കെ സിംഗ് സി ബി ഐ അന്വേഷണസംഘത്തിന് പരാതി നല്‍കിയിരിക്കുന്നത്. 14 കോടി രൂപയാണ് കൈക്കൂലിയായി വാഗ്ദാനം ചെയ്തതെന്നും വി കെ സിംഗ് വ്യക്തമാക്കുന്നു.