ഏപ്രില്‍ മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സമരത്തില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ പിന്‍മാറി. ശമ്പളം വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്.
സമരം പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് ഇന്നാണ് ലഭിച്ചതെന്നും ഉടന്‍തന്നെ ശമ്പളവും അനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായതായും എയര്‍ ഇന്ത്യ സിഎംഡി രോഹിത് നന്ദന്‍ അറിയിച്ചു.
എയര്‍ ഇന്ത്യയിലെ പൈലറ്റുമാരും എഞ്ചിനീയര്‍മാരും അടങ്ങുന്ന എട്ട് യുണിയനുകളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.