സ്പാനിഷ് കപ്പ്: റയല്‍ മാഡ്രിഡ് ഫൈനലില്

ബാഴ്സലോണ| WEBDUNIA|
PRO
'എല്‍ ക്ലാസിക്കോ' പോരാട്ടം നടന്ന സ്പാനിഷ് കപ്പില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളുടെ പിന്‍ബലത്തിലാണ് റയല്‍മാഡ്രിഡ് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബാഴ്സലോണയെ തകര്‍ത്തത്.

റയലിനു വേണ്ടി റാഫെല്‍ വരാനെയാണ് മൂന്നാം ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ ഒരു മിനിട്ട് അവശേഷിക്കെ ജോര്‍ദി ആല്‍ബയിലൂടെയാണ് ബാഴ്സ ആശ്വാസാഗോള്‍ കണ്ടെത്തി.

പതിമൂന്നാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു റൊണാള്‍ഡോ ആരംഭിച്ചത്. ഇടവേളയ്ക്ക് ശേഷം ഒരു റീബൗണ്ടിലൂടെ റൊണാള്‍ഡോ സ്കോര്‍ ഉയര്‍ത്തി. അറുപത്തിയെട്ടാം മിനിട്ടില്‍ റാഫേല്‍ വരാനെ റയലിന്റെ പട്ടിക തികച്ചു.

മെസിയെയും ഇനിയസ്റ്റയെയും മുന്‍നിര്‍ത്തി തുടക്കം മുതല്‍ ബാഴ്സ ആക്രമിച്ചുകളിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. രണ്ടുപാദത്തിലുമായി 42 എന്ന സ്കോറിനാണ് റയല്‍ ബാഴ്സയെ മറികടന്നത്.

പന്തടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും പ്രതിരോധത്തിലെ പിഴവുകളാണ് തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന മെസിയുടെയും സംഘത്തിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്. സെവില്ല- അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലെ വിജയിയാണ് ഫൈനലില്‍ റയലിന്റെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :