മെസിയുടെ നാ‍ലു ഗോളില്‍ ബാഴ്സയ്ക്കു തകര്‍പ്പന്‍ വിജയം

മാഡ്രിഡ്| WEBDUNIA| Last Modified തിങ്കള്‍, 28 ജനുവരി 2013 (12:35 IST)
PRO
സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒസാസുനയ്ക്കെതിരേ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം.

ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണു ബാഴ്സയുടെ ഈ വിജയം. ലയണല്‍ മെസിയാണു ഈ നാലു ഗോളുകളും നേടിയത്.

11, 28, 56, 58 മിനറ്റുകളിലായിരുന്നു മെസി ഗോള്‍ വല ചലിപ്പിച്ചത്. നാല്‍പ്പതാം മിനിറ്റില്‍ പെഡ്രൊ റോട്രിക്സും ബാഴ്സയ്ക്കായി ഗോള്‍ സമ്പാദിച്ചു.

24മത്തെ മിനിറ്റില്‍ റോള്‍ സെഡിക് ലോ ഒസാസുനയ്ക്കു വേണ്ടി ആശ്വാസ ഗോള്‍ നേടി. വിജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം ബാഴ്സ വീണ്ടും ഉറപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :