കുതിപ്പ് തുടരുന്നു; കേരളത്തിന്റെ സ്വര്‍ണശേഖരം ഏഴായി

ഇറ്റാവ: | WEBDUNIA|
PRO
PRO
ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്തിന്റെ സ്വര്‍ണനേട്ടം ഏഴായി. പി യു ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണവും 3000 മീറ്റര്‍ നടത്തത്തില്‍ കെ ടി നീനയുടെയും പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ വിഷ്ണു ഉണ്ണിയുടെയും സ്വര്‍ണനേട്ടത്തോടെ കേരളം പോയിന്റ് നിലയിലും മുന്നിലെത്തി.

വ്യാഴാഴ്ച നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലും ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയാണ് ചിത്ര ട്രിപ്പിള്‍ തികച്ചത്. 1500 മീറ്ററില്‍ കേരളത്തിന്റെ തന്നെ ബിജിമോള്‍ ജേക്കബിന്റെ പേരിലുള്ള 2005 ലെ റെക്കോഡാണ് ചിത്ര തിരുത്തിയെഴുതിയത്. നേരത്തെ 3000 മീറ്ററിലും 5000 മീറ്ററിലും ചിത്ര സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഇതില്‍ 5,000 മീറ്ററിലും ചിത്ര (17 മിനിറ്റ് 04.8 സെ) 15 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തിരുത്തിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ ടി നീനയാണ് കേരളത്തിന് വേണ്ടി ഇന്ന് ആദ്യം സ്വര്‍ണം നേടിയത്. ഈയിനത്തില്‍ സുജിത കേരളത്തിന് വെങ്കലവും സമ്മാനിച്ചു.

സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ വിഷ്ണു ഉണ്ണിയുടെ മെഡല്‍ നേട്ടം വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക മാറിയതോടെയാണ് കേരളത്തിന്റെ സ്വര്‍ണശേഖരം ഏഴായത്. ബുധനാഴ്ച പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ ഹരിയാണയുടെ സോനു സൈനിയെ അയോഗ്യനാക്കിയതാണ് വിഷ്ണുവിനും കേരളത്തിനും നേട്ടമായത്. സോനു സൈനിയുടെ പ്രായത്തില്‍ സംശയമുണ്ടെന്ന് കാട്ടി കേരളം പരാതി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :